അസൂയയുടെ_ലക്ഷണങ്ങൾ

വഹബ് ഇബ്നു മുനബ്ബിഹ് (റ) പറയുന്നു: അസൂയാലുവിന് മൂന്ന് ലക്ഷണങ്ങളുണ്ട്.
ആരോടാണോ അസൂയവെക്കുന്നത്, അവന്റെ അഭാവത്തിൽ പരദൂഷണം പറയുക.
നേരിൽ കാണുമ്പോൾ സ്നേഹമൊലിപ്പിക്കുക.
അവന് വല്ല ദോഷവും ബാധിക്കുമ്പോൾ സന്തോഷിക്കുക.
(ഹിൽയതുൽ ഔലിയാഅ്: 4/47)

▪️വിശ്വാസികള്‍ക്ക് ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നാണ് അസൂയ. ഒരു ഹദീസിൽ ഇപ്രകാരം കാണാം: “ഈമാനും അസൂയയും ഒരു അടിമയുടെ ഹൃദയത്തിൽ ഒരിക്കലും ഒന്നിച്ച് നില നിൽക്കുകയില്ല.
(നസാഈ)

▪️അസൂയ വലിയ ഉപദ്രവത്തിനും നാശത്തിനും കാരണമാണ്. പ്രവർത്തിയിൽ ഒന്നും കൊണ്ടുവരാതെ മനസ്സില്‍ അസൂയ തോന്നിയാൽ മാത്രം മതി. അത് ഉപദ്രവത്തിന് കാരണമാകാൻ..!! അതിനാലാണ് അല്ലാഹു തആല സൂറത്തുൽ ഫലഖിൽ അസൂയാലു അസൂയപ്പെടുമ്പോൾ അവന്റെ കെടുതിയിൽ നിന്നും അല്ലാഹുﷻവിനോട് കാവൽ തേടണമെന്ന് പറഞ്ഞത്.

Leave a comment

Design a site like this with WordPress.com
Get started