ഔലിയാഇൽ നിന്നുള്ള അകൽച്ച അല്ലാഹുവിൽ നിന്നുള്ള അകൽച്ച!!.

അല്ലാഹു ഒരു മനുഷ്യന് معرفة (ആത്മജ്ഞാനം) തടയാനുദ്ദേശിച്ചാൽ അയാളെ അല്ലാഹുവിൻ്റെ ഔലിയാക്കൻമാരിൽ നിന്ന് അവൻ അകറ്റുന്നതാണ്. ഔലിയാ ഇനോടുള്ള അടുപ്പം അല്ലാഹു വിനോടുള്ള അടുപ്പമാണ്. ഔലിയാ ഇൻ്റെ ബാഹ്യമായ സ്ഥിതിഗതികൾ നിരീക്ഷിച്ച് അവരെ അത് വച്ച് അളക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ദുൻയാവിലും ആഖിറത്തിലും അവർ പരാജയപ്പെടുന്നതാണ്.

ശൈഖ് ഇബ്നു അജീബ (റ) പറയുന്നു ;

“അല്ലാഹു അവൻ്റെ അടിമകളുടെ ഹൃദയങ്ങളിലേക്ക് തുറന്ന് കൊടുക്കുന്ന ഔദാര്യങ്ങളും സന്ദേശങ്ങളും ഇൽഹാമാത്തുകളും തിരിച്ചറിവുകളും തത്വജ്ഞാനങ്ങളും തടയാൻ ആർക്കും കഴിയില്ല.. അല്ലാഹു അവനുദ്ദേശിക്കുന്നവർക്ക് രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊടുക്കുന്നതാണ്. ആർക്കാണോ അത് തടയാൻ അവനുദ്ദേശിക്കുന്നത് അവനെ ത്തൊട്ട് അല്ലാഹു അതിൻ്റെ വാതിലടയ്ക്കുന്നതാണ്. അവൻ്റെ പ്രത്യേകമായ معرفة (ആത്മജ്ഞാനത്തി) ൻ്റെ കവാടം ഒരടിമയെത്തൊട്ട് അടയ്ക്കപ്പെടുന്നതിൻ്റെ അടയാളം അവനെ അല്ലാഹുവിൻ്റെ ഔലിയാക്കൻമാരിലേക്കെത്തിക്കാതിരിക്കലാണ്. ഔലിയാഇലേക്ക് ചെന്നെത്തുകയും അവരോട് സഹവസിക്കുകയും അവരെ ആദരിക്കുകയും അവർക്ക് സേവനം ചെയ്യുകയും ചെയ്യുന്നവനാരോ, തീർച്ചയായും അല്ലാഹു അവനിലേക്ക് ചെന്ന് ചേരുന്നതിനുള്ള ഒരു കവാടം അവന്ന് തുറന്ന് കൊടുക്കുന്നതാണ്. ഔലിയാഇൽ നിന്നകറ്റപ്പെടുകയും അവരോട് സഹവസിക്കാതിരിക്കുകയും ചെയ്യുന്നവനാരോ അല്ലാഹുവിനെ അറിയുന്നതിനേത്തൊട്ടവൻ തടയപ്പെടുന്നതാണ്. അല്ലാഹുവിലേക്ക് ചേർക്കാൻ അവനുദ്ദേശിക്കാത്തവനാരോ അല്ലാഹു വിൻ്റെ ഔലിയാക്കൻമാരിലേക്കും അവനെ അല്ലാഹു ചേർക്കുകയില്ല. അല്ലാഹുവിൻ്റെ ഔലിയാഇനോട് ചേരുന്നതിനേതൊട്ട് ആരെയെങ്കിലും അവൻ തടഞ്ഞാൽ പിന്നെ അവൻ ആയിരം കൊല്ലം നോമ്പ് പിടിക്കുകയും നിസ്കരിക്കുകയും ചെയ്താലും അവരോട് ചേരാൻ അവന്ന് കഴിയില്ല.(അൽബഹ്റുൽമദീദ്)

ഒരു വലിയ്യിൻ്റയും ബാഹ്യമായ കാര്യങ്ങൾ നാം നോക്കേണ്ടതില്ല. ശൈഖ് അബ്ദുൽ അസീസിദ്ദബ്ബാഗി (റ)നെ ഉദ്ധരിച്ച് കൊണ്ട് ശൈഖ് നജ്മുൽ ഇർഫാൻ അഹ്മദ് ബ്നുൽമുബാറക് (റ) പറയുന്നു:

ഒരു വലിയ്യിൻ്റെ ബാഹ്യമായ കാര്യങ്ങൾ നിരീക്ഷിക്കൽ അനുയോജ്യമല്ല. അത് വച്ച് ആരെങ്കിലും ഔലിയാ ഇനെ അളന്നാൽ അവൻ ദുൻയാവിലും ആഖിറത്തിലും പരാജയപ്പെടുന്നതാണ്. എന്ത് കൊണ്ടെന്നാൽ വലിയ്യിൻ്റെ ആന്തരികമായ കാര്യങ്ങളിലാണ് അൽഭുതങ്ങളും അസാധാരണത്വങ്ങളും (നതാഇജ് )

ശരിയായ അറിവ് നേടാനും; അത് പ്രാവർത്തികമാക്കാനും റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ…. ആമീൻ🤲

Leave a comment

Design a site like this with WordPress.com
Get started