About

Photo by Dimas Naufal Fathin on Pexels.com

Hubbu Swaliheen Da’wah Sangam

ഹുബ്ബു സ്വാലിഹീൻ ദഅവ സംഘം “സന്മാർഗം സജ്ജനങ്ങളിലൂടെ”

അല്ലാഹുവിൻറെ പരിശുദ്ധ ദീൻ, ലോകത്ത് വ്യാപിച്ചിട്ടുള്ളതും പ്രത്യേകിച്ച് ഇന്ത്യയിൽ വ്യാപിച്ചതും വളർന്നതും ബഹുമാനപ്പെട്ട അജ്മീർ ഹ്വാജ മുഈനുദ്ധീൻ ചിശ്തി (ഖ സി) തങ്ങളെ പോലെയുള്ള സൂഫിയാക്കളിലൂടെയാണല്ലോ. ആ മഹാന്മാരായ സൂഫിയാക്കളെയും, ഔലിയാക്കളെയു അറിയുകയും ആദരിക്കുകയും അവരുടെ പാത പിൻപറ്റുകയും അത് ജനങ്ങളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനുവേണ്ടി 2017 മാണ്ട് ഒക്ടോബർ മാസത്തിൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ് ഹുബ്ബു സ്വാലിഹീൻ ദഅവാ സംഘം.

സന്മാർഗം തേടി അലയുന്ന ഇന്നത്തെ കാലഘട്ടത്തിന് സ്നേഹത്തിന്റെ സൗഹാർദത്തിന്റെ ഒത്തൊരുമയുടെ സന്ദേശം നൽകികൊണ്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് ഹുബ്ബു സ്വാലിഹീൻ ദഅവ സംഘം

ഹുബ്ബു സ്വാലിഹീൻ എന്നാൽ സജ്ജനങ്ങളോടുള്ള സ്നേഹമാകുന്നു.
അല്ലാഹുവിനെ (ദൈവത്തിനെ) അറിയുകയും അതനുസരിച്ചു ജീവിക്കുകയും സന്മാർഗം പഠിപ്പിക്കുകയും ചെയ്യുന്നവരാണ് സജ്ജനങ്ങൾ

Design a site like this with WordPress.com
Get started