സയ്യിദുനാ ശൈഖ് സ്വലാഹുദ്ധീൻ തീജാനി അൽ ഹസനി (റ) തങ്ങളുടെ മൂന്ന് (3) നിർദ്ദേശങ്ങൾ

1) ജനങ്ങളിൽനിന്ന് സംഭവിക്കുന്ന തെറ്റുകളെ കണ്ടില്ലെന്ന് നടിക്കുക. നന്മ കല്പിക്കലും തിന്മ വിരോധിക്കലും നാം ചെയ്യേണ്ടതാണ് എങ്കിലും അങ്ങനെ ചെയ്യുന്നതിന് ചില നിയമങ്ങളും മര്യാദകളും ഉണ്ട് അല്ലാഹുവിന്റെ കല്പനകളെ അനുസരിക്കാത്തതും നിങ്ങളുടെ സ്വന്തം മനസ്സിന്റെ മേലുള്ള അവകാശങ്ങളെ ഒരാൾ ദ്വൻസിക്കുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്നിങ്ങളുടെ അവകാശങ്ങളെ ആരെങ്കിലും ഹനിച്ചാൽ അയാളോട് നിങ്ങൾ നബി(صلى الله عليه و سلم) തങ്ങൾ ചെയ്തത് പോലെ ചെയ്യണം സയ്യിദത് ആയിഷ (റ) പറഞ്ഞു നബി തങ്ങൾ (صلى الله عليهContinue reading “സയ്യിദുനാ ശൈഖ് സ്വലാഹുദ്ധീൻ തീജാനി അൽ ഹസനി (റ) തങ്ങളുടെ മൂന്ന് (3) നിർദ്ദേശങ്ങൾ”

ഉൾകാഴ്ച ഇല്ലാത്തവൻ

“ആത്മീയമായ ഉൾകാഴ്ച ഇല്ലാത്തവൻ ഒരു മുറബ്ബിയായ ശൈഖിനെ കണ്ടാൽ അദ്ദേഹത്തിൽ ഒരുപാട് കുറവുകൾ കണ്ടെത്തും, ശേഷം ശൈഖിൽ നിന്നും ഓടി പോവുകയും ചെയ്യും. അദ്ദേഹത്തിന് ലക്ഷ്യത്തിൽ എത്തിച്ചേരാത്ത ഒരാളിൽ ആയിരിക്കും പരിപൂർണ്ണത കാണാൻ സാധിക്കുക, അദ്ദേഹത്തെ യഥാർത്ഥ ശൈഖ് ആയി കാണിച്ചു കൊടുക്കുകയും ചെയ്യും. ഒരു മുറബ്ബിയായ ശൈഖിന്റെ വിശേഷണങ്ങളെ കുറിച്ച് യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കാത്തവൻ പരിപൂർണ്ണനായ ഒരു ശൈഖിനെ ആത്മീയ യാത്രയിലെ തുടക്കക്കാരൻ ആയിട്ടാണ് മനസ്സിലാക്കുക, അത് കാരണമായി അദ്ദേഹത്തെ ഒഴിവാക്കി പോവുകയും ചെയ്യും. ശേഷംContinue reading “ഉൾകാഴ്ച ഇല്ലാത്തവൻ”

പട്ടിയെപ്പോലെയാണോ നാം..?!

മഹാനായ സുൽത്ഥാനുസ്സാഹിദീൻ #ഇബ്റാഹീംബിൻഅദ്ഹം (റഹിമഹുല്ലാഹ്) സുപ്രസിദ്ധ സ്വൂഫിവര്യനായ #ശഖീഖുൽബൽഖി റഹിമഹുല്ലാഹിയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ അനുയായികളുടെ വിശേഷമാരാഞ്ഞു. ശഖീഖുൽബൽഖി റഹിമഹുല്ലാഹിയുടെ മറുപടി ഇങ്ങനെയായിരുന്നു: “അല്ലാഹു ﷻ വല്ലതും നൽകിയാൽ അതു തിന്നും. ഇല്ലെങ്കിൽ അവർ ക്ഷമിച്ചിരിക്കും” ഇതു കേട്ട ഇബ്റാഹീം ബിൻ അദ്ഹം റഹിമഹുല്ലാഹിയുടെ പ്രതികരണം രസാവഹമായിരുന്നു. “ഞങ്ങളുടെ നാട്ടിലെ പട്ടികളുടെ സ്വഭാവവും ഇതു തന്നെയാണ്. അവറ്റകൾക്കു വല്ലതും കൊടുത്താല്‍ അതു തിന്നും. ഇല്ലെങ്കിൽ ക്ഷമിച്ചു കുത്തിയിരിക്കും”. മറുപടിയിൽ കൗതുകം തോന്നിയ ശഖീഖുൽബൽഖി റഹിമഹുല്ലാഹിയും വിട്ടു കൊടുത്തില്ല.”എങ്കിൽ നിങ്ങളുടെContinue reading “പട്ടിയെപ്പോലെയാണോ നാം..?!”

സ്നേഹം രണ്ട് വിതമുണ്ട്

സ്നേഹം രണ്ട് വിതമുണ്ട്, ഒന്നാമത്തേത് നമ്മുടെ ബുദ്ധികൊണ്ടുണ്ടാവുന്ന സ്നേഹമാണ്‌, ഇത് ബാഹ്യമായ അറിവ് കരസ്ഥമാക്കുന്നതിലൂടെ വന്നെത്തുന്നതാണ്‌. രണ്ടാമത്തേത് അനുഭവത്തിലൂടെയുള്ള സ്നേഹമാണ്‌, ഇത് അള്ളാഹുവിന്റെ മഅരിഫത്തിലൂടെ (അനുഭവജ്ഞാനത്തിലൂടെ) ലഭിക്കുന്നതാണ്‌, ഈ ഒരു അനുഭവജ്ഞാനം ബാഹ്യമായ വിജ്ഞാന സ്രോതസ്സുകളിൽ നിന്നും സ്വതന്ത്രമാണ്‌. ഒരാൾ ത്വരീഖത്ത് (അള്ളാഹുവിലേക്കുള്ള ഇഹ്സാന്റെ വഴി) സ്വീകരിക്കുന്നതിലൂടെ എന്താണ്‌ സംഭവിക്കുന്നത്? കഷ്ഫിന്റെ ആളുകൾക്ക് (ആന്തരികമായ മറകൾ നീക്കപ്പെട്ടവർക്ക്) ഇത് എളുപ്പം മനസ്സിലാവും.. ഒരാൾ റസൂൽ (സ) തങ്ങളുടെ പൂർണനായ പിന്തുടരക്കാരനായ ഒരു ശൈഖിനെ ഒരു പൂർണനായ മനുഷ്യനെContinue reading “സ്നേഹം രണ്ട് വിതമുണ്ട്”

സ്വദഖ പിന്തിപ്പിക്കരുത്

ഒരിക്കല്‍ ഹസനുൽ ബസ്വരി(റ)വിനോട് ഒരു യാചകൻ വല്ലതും സഹായം ചെയ്യാന്‍ ആവശ്യപ്പെട്ടു. മഹാനവർകൾ ഉടനെ എഴുന്നേറ്റ് ധരിച്ചിരുന്ന വസ്ത്രങ്ങളിൽ ഒന്ന് അഴിച്ച് അയാൾക്ക് കൊടുത്തു. അപ്പോൾ കൂടെയുണ്ടായിരുന്ന ഒരാള്‍ ചോദിച്ചു : നിങ്ങളുടെ വീട്ടിൽ ചെന്ന് അഴിച്ച് കൊടുക്കുന്നത് വരെ സാവകാശം കാണിച്ചുകൂടായിരുന്നോ, അതല്ലെ നല്ലത്..? മഹാൻ പറഞ്ഞു: ഇതുപോലെ ഒരു ദിവസം ഒരാള്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് ഞങ്ങളോട് വിശപ്പുണ്ടെന്ന് ആവലാതിപ്പെട്ടു. ഞങ്ങള്‍ അദ്ദേഹത്തെ ഗൗനിച്ചില്ല. അശ്രദ്ധയിലായിപ്പോയി. അദ്ദേഹം അവിടുന്ന് പിരിഞ്ഞു പോയി. പിറ്റേന്ന് സുബ്ഹിക്ക്Continue reading “സ്വദഖ പിന്തിപ്പിക്കരുത്”

കരയാനൊരു സദസ്സ്

ഇസ്ലാമിക്ക് റിപ്പബ്ലിക്കില്‍ അഞ്ചാം ഖലീഫ എന്ന പേരില്‍ അറിയപ്പെടുന്ന മഹാനാണ് ഉമറുബ്‌നു അബ്ദുല്‍ അസീസ് (റ). ഉമറുബ്‌നു അബ്ദുല്‍ അസീസ്‌(റ)വിന്റെ ഭാര്യ ഫാത്വിമയാണ് സംസാരിക്കുന്നത്: “മൂപ്പരെ പോലെ റബ്ബിനെ പേടിക്കുന്ന ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. മൂപ്പര് പള്ളിയില്‍ പോയി ഇശാ നിസ്‌കരിച്ചാല്‍ പിന്നെ സാധാരണ പള്ളിയിലവിടെ ഇരിക്കാറാണ് പതിവ്. പിന്നെ കൈരണ്ടും മുകളിലേക്കുയര്‍ത്തി കണ്ണീരൊഴുക്കി കൊണ്ട് ദുആ ചെയ്യും. കരഞ്ഞ് കരഞ്ഞ് ക്ഷീണിച്ച് ഉറക്കം മൂപ്പരെ കീഴ്‌പെടുത്തിയിട്ടേ അദ്ദേഹം കരച്ചില് നിറുത്താറൊള്ളൂ. അല്ലാതെ സ്വബോധത്തോടെContinue reading “കരയാനൊരു സദസ്സ്”

നമ്മുടെ ഉമ്മ നമുക്കെല്ലാമാണ്

അല്ലാഹു ﷻ വിശുദ്ധ ഖുർആനിൽ പറയുന്നു… ക്ഷീണത്തിനുമേല് ക്ഷീണമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്നത്. നമുക്ക് വേണ്ടി മുഴുവൻ പ്രയാസങ്ങളും സഹിച്ച മാതാവിനോടാണ് നമുക്ക് കൂടുതൽ കടപ്പാടുള്ളത്… ഒരിക്കൽ ഒരാൾ നബിﷺയോട് ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, ഏറ്റവും നല്ല സഹവാസത്തിന് കടപ്പെട്ടവൻ ആരാണ്..? അപ്പോൾ നബി ﷺ പറഞ്ഞു: നിന്റെ ഉമ്മയോടാണെന്ന്. ചോദ്യകർത്താവ് ചോദ്യം മൂന്നു പ്രാവശ്യം ആവർത്തിച്ചപ്പോഴും നബി ﷺ പറഞ്ഞു. നിന്റെ ഉമ്മയോടാണെന്ന്. നാലാമത്തെ ചോദ്യത്തിനാണ് ‘നിന്റെ പിതാവിനോടാണ്’ എന്ന് ഉത്തരം നൽകിയത്. മാതൃത്വത്തിന്റെContinue reading “നമ്മുടെ ഉമ്മ നമുക്കെല്ലാമാണ്”

ഇഖ്ലാസോടെ സമീപിക്കണം

ഒരിക്കൽ ഔറംഗസീബ് റാജാവ് (റ) അജ്മീരിൽ സിയാറത്തിനായി വന്നു. ഖാജാ തങ്ങളുടെ (റ) റൗളാശരീഫ് സന്ദർശിച്ചതിന് ശേഷം ഷാജഹാനി പള്ളിയിൽ നിസ്കരിക്കാനായി പോവുകയായിരുന്നു. പോകുന്ന വഴിയിൽ കണ്ണ് കാണാത്ത ഒരു മനുഷ്യൻ ദുആ ചെയ്ത് കൊണ്ടിരിക്കുന്നത് കണ്ടു. മഹാനവർകൾ അദ്ദേഹത്തോട് അയാളുടെ വിശേഷം ആരാഞ്ഞു. അയാൾ പറഞ്ഞു : ഞാൻ കുറേക്കാലമായി ഇവിടെയുണ്ട്. എന്റെ കണ്ണിന്റെ കാഴ്ചയില്ലായ്മയെക്കുറിച്ച് ആവലാതിപ്പെട്ട് കൊണ്ടിരിക്കുന്നു. പക്ഷേ യാതൊരു ഫലവും എനിക്ക് ലഭിച്ചില്ല. ഇത് കേട്ട രാജാവ് തന്റെ പട്ടാളക്കാരോട് അയാൾ കേൾക്കത്തക്കContinue reading “ഇഖ്ലാസോടെ സമീപിക്കണം”

സൂഫിസം മദ്ഹബിൽ

സൂഫിസത്തിന്റെ ആവശ്യകത, മദ്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞത്… സൂഫിസം തെറ്റിദ്ധരിക്കപ്പെടുന്ന എല്ലാ കാലങ്ങളിലും ഇവരുടെ വാക്കുകൾ പ്രസക്തമാകുന്നു… മഹാനായ ഇമാമുൽ അഅ്‌ളം അബൂഹനീഫ (റ) ത്വരീഖത്ത് സ്വീകരിച്ചു എന്ന് മാത്രമല്ല ത്വരീഖത്തിന്റെ ശൈഖ് കൂടിയായിരുന്നു… ഹനഫി കർമ്മശാസ്ത്ര പണ്ഢിതൻ കൂടിയായ അൽ ഹസ്ലവി പറയുന്നു; അബു അലി അദ്ദ്ഖാഖ് (റ)പറഞ്ഞു, ഞാൻ ഈ ത്വരീഖത്ത് സ്വീകരിച്ചത് അബുൽ ഖാസി മുന്നസ്റാബാദിൽ നിന്നാണ്. അബുൽ ഖാസിം പറഞ്ഞു ഞാനിത് സ്വീകരിച്ചത് ശിബ്ലിയിൽ നിന്നാണ്, ശിബ്ലി (റ) സിരിയ്യുസിഖ്തിയിൽ നിന്നും, അവർContinue reading “സൂഫിസം മദ്ഹബിൽ”

ഔലിയാക്കളുടെ കഴിവുകൾ

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ قَالَ مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ وَبَصَرَهُ الَّذِي يُبْصِرُ بِهِ وَيَدَهُ الَّتِيContinue reading “ഔലിയാക്കളുടെ കഴിവുകൾ”

Design a site like this with WordPress.com
Get started